പോത്തോഴിക്കാവ് അപകട ഭീതി പരത്തി കാട്ടുപന്നി വിളയാട്ടം

മണ്ണാർക്കാട്:  മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ പോത്തോഴി കാവ് ലക്ഷം വീട് കോളനിയുടെ സമീപം കട്ടുപന്നികളുടെ വിഹാര കേന്ദ്രമായി മാറുന്നു. രാത്രി ഏഴ് മണിയോടെയാണ് ഈ ഭാഗത്തേക്ക് കാട്ടുപന്നികൾ ഭക്ഷണം തേടി കൂട്ടമായി ഇറങ്ങുന്നത്. വീടുകളുടെ തൊട്ടടുത്ത് വരെ ഇവ എത്തുന്നത് പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കുട്ടികളും വൃദ്ധസ്ത്രീകളും അടക്കം നിരവധിപേർ തിങ്ങി പാർക്കുന്ന ഇവിടെ പന്നികളുടെ ആക്രമണം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപന്നി ശല്ല്യം കാരണം ഇതുവഴി രാത്രി യാത്രയും  ഭീതിപ്പെടുത്തുന്നതാണ്.  അധികാരികൾ ഈ വിഷയത്തിൽ  എത്രയും പെട്ടെന്ന് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

Previous Post Next Post