മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തംഗമായ എൻ. അബൂബക്കർ സി.പി.എമ്മിലേക്ക്. പഞ്ചായത്തിലെ യു.ഡി.എഫ്. ഭരണസമിതിക്കെതിരേ സാമൂഹികമാധ്യമത്തിൽ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് അബൂബക്കർ മുസ്‌ലിംലീഗ് അംഗവുമായി ഒരാഴ്ചമുൻപ് വാക്കുതർക്കവും കൈയാങ്കളിയും നടന്നിരുന്നു.
ഇതിനുശേഷം നിലവിലെ രാഷ്ട്രീയനിലപാട് മാറ്റാൻ തയ്യാറാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇദ്ദേഹം സി.പി.എമ്മിലേക്കെത്തിയത്. എൽ.ഡി.എഫ്. കോട്ടോപ്പാടം പഞ്ചായത്ത് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽനടന്ന ചടങ്ങിൽ സി.പി.എം. ജില്ലാക്കമ്മിറ്റി അംഗം പി.കെ. ശശി ഇദ്ദേഹത്തെ സ്വീകരിച്ചു.
ലോക്കൽ സെക്രട്ടറി കെ.കെ. രാമചന്ദ്രൻനായർ അധ്യക്ഷനായി. മറ്റ് നേതാക്കളായ കെ.എൻ. സുശീല, പി. മനോമോഹനൻ, എം. അസീസ്, ടി. സുരേഷ്‌കുമാർ, സി. രാമൻകുട്ടി എന്നിവർ സംസാരിച്ചു.