പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്ക്. തെങ്കര പറശ്ശീരി വെല്ലപ്പുള്ളിയിൽ ഹാരിസിന്റെ മകൾ ജസ ഫാത്തിമ (അഞ്ച്), വെളിങ്ങോടൻ വീട്ടിൽ മുബഷിറയുടെ മകൻ യാസിൻ (ആറ്) എന്നിവർക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം വീട്ടുമുറ്റത്തുകളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ചത്. പരിക്കേറ്റ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.