മണ്ണാർക്കാട്: മണ്ണാർക്കാട് - ചിന്നത്തടാകം റോഡ് ആനമൂളി വരെയുള്ള ആദ്യഘട്ടത്തിന്റെ ടാറിങ് നടപടികളിലേക്ക് കടന്നു. മണ്ണാർക്കാട് നെല്ലിപ്പുഴ ജങ്ഷൻ മുതൽ ആനമൂളിവരെയുള്ള എട്ടുകിലോമീറ്ററാണ് ആദ്യഘട്ടം. വെള്ളാരംകുന്ന്, മുതുവല്ലി ഭാഗങ്ങളിൽ ടാറിങ്ങിനു മുൻപുള്ള ജി.എസ്.ബി. (ഗ്രാനുലാർ സബ് ബേസ്) ഇട്ട് അടിത്തറയൊരുക്കൽ പൂർണമാകുകയാണ്.
മഴക്കാലത്തിനു മുൻപ് തെങ്കരമുതൽ നെല്ലിപ്പുഴവരെ നാലുകിലോമീറ്റർ സുഗമമായ സഞ്ചാരമൊരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ.
കലുങ്കുകളുടെ പണി 60 ശതമാനവും അഴുക്കുചാൽ പ്രവൃത്തികൾ 80 ശതമാനവും പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതത്തൂണുകളും കുടിവെള്ള പൈപ്പുകളും മാറ്റിക്കൊണ്ടിരിക്കുകയാണ്