പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ 68കാരൻ കുഴഞ്ഞു വീണു മരിച്ചു. ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ മോടൻകാട്ടിൽ ചന്ദ്രൻ (68) ആണ് മരിച്ചത്. വോട്ട് ചെയ്തതിനുശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.