കോയമ്പത്തൂർ: ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കടത്തിയ 2,600 കിലോ റേഷനരി വാളയാറിൽ സിവിൽസപ്ലൈസ് സി.ഐ.ഡി. വിഭാഗം പിടികൂടി. സംഭവത്തിൽ പാലക്കാട് മാങ്കാവ് സ്വദേശി കെ. ദിലീപിനെ (27) അറസ്റ്റ് ചെയ്തു. വണ്ടിയും 53 ചാക്ക് അരിയും കസ്റ്റഡിയിലെടുത്തു.
ഉക്കടംസ്വദേശി ഫാറൂഖ് എന്നയാളാണ് കാർഡുടമകളിൽനിന്നും ചുരുങ്ങിയവിലയ്ക്ക് അരി ശേഖരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇയാളിൽനിന്നും അരുൾ എന്നയാൾ വാങ്ങിയശേഷം ദിലീപിന്റെ വണ്ടിയിൽ കഞ്ചിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു.
അരിക്കടത്തിൽ പങ്കാളികളായ ഫാറൂഖ്, അരുൾ എന്നിവരെ അന്വേഷിക്കുന്നതായി സിവിൽസപ്ലൈസ് വിഭാഗം അറിയിച്ചു.