പാലക്കാട് : വല്ലപ്പുഴയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീനയാണ്(35) മരിച്ചത്. രണ്ട് മക്കൾ പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മക്കളുടെ പൊള്ളല്‍ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ എങ്ങനെയാണ് മൂന്ന് പേര്‍ക്കും പൊള്ളലേറ്റത് എന്നത് വ്യക്തമല്ല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്