യുവാവിനെ വിറക് തടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ച പ്രതി പിടിയിൽ

മണ്ണാർക്കാട്:  മുൻ വൈരാഗ്യത്തിൻ്റെ പേരിൽ മണ്ണാർക്കാട് പയ്യനെടം  വെള്ളപ്പാടത്ത് കടയുടെ മുന്നിൽ വെച്ച്  ജോമോൻ എന്ന യുവാവിനെ വിറക് തടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതിയായ പയ്യനെടം വെള്ളപ്പാടത്ത് വീട് ബാബു (34) വിനെ മണ്ണാർക്കാട്  ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
 
സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, എ എസ് ഐ ശ്യാംകുമാർ , സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാർ, വിനോദ്‌കുമാർ  എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Previous Post Next Post

نموذج الاتصال