ഇരിങ്ങാലക്കുട മൂര്‍ക്കനാട് ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂര്‍ സ്വദേശി അക്ഷയ്(25) ആണ് കുത്തേറ്റുമരിച്ചത്.
ഏഴുപേര്‍ക്ക് പരുക്കേറ്റു. മൂന്നുപേരുടെ നിലഗുരുതരം. പരിക്കേറ്റവർ ഇരിങ്ങാലക്കുട, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് സംഭവം. വൈകിട്ട് 7 മണിയോടെ നടന്ന ആക്രമണത്തിൽ ആറു പേർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരെ പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിലേയ്ക്കും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേയ്ക്കും മാറ്റി. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്.
മൂര്‍ക്കനാട് സ്വദേശി അനുമോദും സഹോദരന്‍ അഭിനന്ദുമെന്ന് ആക്രമിച്ചതെന്നു പൊലീസിന് സൂചന ലഭിച്ചു. ഇരുവരും ഒട്ടേറെ കേസുകളിലെ പ്രതികളാണ്. ഫുട്ബോള്‍ കളിയെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന