ലോറികൾ തമ്മിൽ കൂട്ടിയിച്ച് മറിഞ്ഞു; പ്രദേശത്ത് ഗതാഗത തടസ്സം

മുണ്ടൂർ : ദേശീയപാത മൈലംപുളളി വളവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞ് ഗതാഗത തടസ്സം. മണ്ണാർക്കാട് നിന്നുള്ള വാഹനങ്ങൾ കാഞ്ഞികുളം എം എൽ എ റോഡ് വഴിയും, പാലക്കാട് നിന്നുള്ള വാഹനങ്ങൾ കോങ്ങാട് വഴിയുമാണ് നിലവിൽ പോകുന്നത്. മരം കയറ്റി വന്ന ലോറിയും, സിമന്റ്  ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു, പരിക്കേറ്റ ആളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറികൾ രണ്ടും റോഡിലേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന സിമന്റ് ചാക്കുകളും റോഡിലേക്ക് വീണതോടെ വാഹനഗതാഗതം തടസപ്പെട്ടു. ഇന്ന് രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
Previous Post Next Post

نموذج الاتصال