കോഴിക്കോട്: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തങ്ങളോട് ആലോചിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി. രാജ്യസഭയിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും. പാർട്ടി സ്ഥാനാർഥി ചർച്ചയിലേക്ക് കടന്നിട്ടില്ല. മാധ്യമങ്ങളാണ് ചർച്ച തുടങ്ങിയത്. സാദിഖലി തങ്ങളാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. അതിൽ പ്രതികരിക്കാൻ തനിക്ക് അവകാശമില്ലാത്തതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തങ്ങളോട് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇപ്പോൾ നിലപാട് വ്യക്തമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യത്തിന് വലിയ വിജയമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തവണ എല്ലാ പാർട്ടികളും ഒരുമിച്ചാണ് മത്സരിക്കുന്നത്. എല്ലായിടത്തും സഖ്യമുണ്ട്. ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.