തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; 5 പേർ ചികിത്സ തേടി

മണ്ണാർക്കാട്:  തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോൾ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരാണ് ചികിത്സ തേടിയെത്തിയത്.  ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.  തണ്ണിമത്തൻ കഴിച്ച് കുറച്ച് നേരം കഴിഞ്ഞപ്പോൾ ഇവർക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നാണ് അറിയാൻ കഴിയുന്നത്. വേറെ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ രണ്ടുമണിക്കൂർ നിരീക്ഷണത്തിനു ശേഷം ഇവരെ ആശുപത്രിയിൽ നിന്നു വിട്ടയച്ചു
Previous Post Next Post

نموذج الاتصال