കൊടുംചൂടിൽ സ്നേഹതണലായി സ്നേഹാരാമങ്ങൾ

മണ്ണാർക്കാട്: വെയിലിന്റെ അതി കാഠിന്യത്തിൽ ബസ് കാത്തിരിപ്പുകാർക്കും, വഴിയാത്രക്കാർക്കും ആശ്വാസമാവുകയാണ് സ്നേഹാരാമങ്ങൾ. കല്ലടി കോളേജിന് മുന്നിലെ ബസ് കാത്തിരുപ്പ് കേന്ദ്രം കൊടും ചൂടിൽ ചുട്ട് പഴുക്കുമ്പോൾ, തൊട്ടടുത്ത് എംഇഎസ് കല്ലടി കോളേജിലെ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹാരാമം വിശ്രമകേന്ദ്രം ആണ് മിക്കവരും കാത്തിരിപ്പിനായി ആശ്രയിക്കുന്നത്. പ്രകൃതിക്കനുയോജ്യമായ രീതിയിൽ മുളകൾകൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും വൈക്കോൽ പാകിയ മേൽക്കൂരയും ചൂട് ഒരു പരിധി വരെ അകറ്റി നിർത്തുന്നു എന്നതിനാൽ തന്നെ ബസ് കാത്ത് നിൽക്കുന്നവർക്ക് വലിയ ആശ്വാസമായി മാറുകയാണ് ഈ സ്നേഹാരാമം.
മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി എൻ.എസ്.എസ് യൂനിറ്റുകളും ശുചിത്വമിഷനും സംയുക്തമായൊരുക്കിയതാണ് സ്നേഹാരമം പദ്ധതി. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കി മാറ്റുന്നതാണ് സ്‌നേഹാരാമം പദ്ധതിയിലൂടെ നടപ്പിലായത്. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും മാലിന്യങ്ങൾ സൃഷ്ടിക്കുന്നതിനെതിരേയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കലാലയങ്ങളിലെ മറ്റ് വിദ്യാർഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത് സമിതികൾ, കൂട്ടായ്മകൾ എന്നിവയുടെ ബഹുജന സഹകരണത്തോടെയാണ് സ്നേഹാരാമം പദ്ധതി പൂർത്തീകരിച്ചത് 
Previous Post Next Post

نموذج الاتصال