മണ്ണാർക്കാട്: മണ്ണാർക്കാട് ഫയർ സ്റ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള നീന്തൽ പരിശീലന പരിപാടി തുടങ്ങി. സ്റ്റേഷൻ ഓഫീസർ സുൽഫിസ് ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. ഏഴു ദിവസം നീണ്ടുനിൽക്കുന്നതാണ് പരിശീലന പരിപാടി. മണ്ണാർക്കാട് ഫയർസ്റ്റേഷനിലെ മുങ്ങൽ വിദഗ്ധരാണ് പരിശീലനം നൽകിവരുന്നത്. മണ്ണാർക്കാട് ഫയർ സ്റ്റേഷൻ പരിധിയിൽ വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾ കുറയ്ക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഗുണം ചെയ്യുന്നതെന്ന് സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം പറഞ്ഞു. ജലാശയങ്ങളിൽ അകപ്പെട്ട് മുങ്ങിപ്പൊങ്ങുന്ന ആളുകളെ എങ്ങനെ രക്ഷിക്കാം എന്ന് സേനാംഗങ്ങൾ സിവിൽ വളണ്ടിയേഴ്സിന് പ്രാക്ടിക്കൽ സെക്ഷനിലൂടെ കാണിച്ചുകൊടുത്തു
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനി എസ്, ടിജോ തോമസ്, രമേഷ് ആർ, വിഷ്ണു, സിവിൽ ഡിഫൻസ് കോഡിനേറ്റർ മാരായ ശ്രീജേഷ് കെ.,വി സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി