മലയാള സിനിമയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഫഹദ് ഫാസിൽ. പുതിയ ചിത്രമായ ആവേശം 150 കോടി ക്ലബ്ബിലേക്ക് കടന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഫഹദ് എന്നാണ് അനലിസ്റ്റുകളുടെ വെളിപ്പെടുത്തൽ. ഫഹദിന്റെ ആദ്യ നൂറു കോടി എന്ന നേട്ടം കൂടിയാണ് ഇതോടെ യാഥാർഥ്യമായത്.
ഒരിക്കൽ തോറ്റു മടങ്ങിയ താരത്തിന്റെ ഗംഭീര തിരിച്ചു വരവാണ് പിന്നീട് കണ്ടതെന്നും, ഫഹദ് ഒരു പാൻ ഇന്ത്യൻ താരമായി ഇപ്പോൾ മാറിയെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു. ആവേശത്തിലെ രങ്കൻ എന്ന കഥാപാത്രത്തെ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ബോക്സോഫീസിൽ മലയാള സിനിമയെ ഭദ്രമാകുന്ന പ്രകടനമാണ് ജിത്തു മാധവൻ ചിത്രം കൈവരിച്ചത്.