പാലക്കാട്: ഒലവക്കോട് താണാവിൽ ലോട്ടറിക്കട നടത്തുന്ന യുവതിക്കുനേരെ ആസിഡ് ആക്രമണം. ബര്‍ഷീന എന്ന യുവതിക്കാണ് പരിക്കേറ്റത്. മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആസിഡ് ആക്രമണം നടത്തിയത്.
പൊള്ളലേറ്റ ബര്‍ഷീനയെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ കാജാ ഹുസൈനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.