ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കം; പാലക്കാട്ട് അഞ്ചുപേർക്ക് വെട്ടേറ്റു

പാലക്കാട്: കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്.

ഇതിൽ കുമാരന്റെ പരിക്ക് ഗുരുതരമാണ്. കഴുത്തിൽ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജീവന്റെ സുഹൃത്തിന്റെ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തിരിച്ചുള്ള കല്ലേറിൽ ആക്രമണം നടത്തിയ രമേശ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരുക്കേറ്റു. രതീഷും, രമേശും ചേർന്നാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post

نموذج الاتصال