വടകരയിൽ നിന്ന് ഫലം വരും മുമ്പേ, പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയും എത്തി

പാലക്കാട്: വടകരയിൽ നിന്ന്  ഫലപ്രഖ്യാപനം വരും മുമ്പേ, വടകരയിൽ ഷാഫി ജയിച്ചാൽ മാത്രം നടക്കാൻ സാധ്യതയുള്ള പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി പ്രചാരണം ആരംഭിച്ച്  യൂത്ത് കോൺഗ്രസ് നേതാവ്.  ഇതിനെതിരെ ഇന്നലെ നടന്ന ഡിസിസി നേതൃ യോഗത്തിൽ വിമർശനം ഉയർന്നതായാണ് ലഭിക്കുന്ന വിവരം. പാലക്കാട് ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്നാണ് ഡിസിസിയുടെ നിലപാട്. ഇന്നലെ ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്.  ഡിസിസി പോലും അറിയാതെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയാണ് യോഗത്തിൽ ഉണ്ടായത്. അതൃപ്തി കെപിസിസിയെ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടയിൽ ഈ യൂത്ത് കോൺഗ്രസ് നേതാവ് പല നേതാക്കളേയും കണ്ട് പിന്തുണ അഭ്യർത്ഥിച്ചതായും വിവരങ്ങൾ വരുന്നുണ്ട്
Previous Post Next Post

نموذج الاتصال