അഗളി : അഗളി അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള ആൽമരം കടപുഴകി 11 കെ.വി. വൈദ്യുതി ലൈനിലേക്ക് വീണു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരം വീണത്. രണ്ടാഴ്ച മുമ്പ് ഈ ആൽമരത്തിന്റെ ഒരുഭാഗം ദ്രവിച്ച് വീണിരുന്നു. ഇതിന്റെ ബാക്കി ഭാഗമാണ് ശനിയാഴ്ച വീണത്. കെ.എസ്.ഇ.ബി.യും പൊതുമരാമത്ത് വകുപ്പും ചേർന്ന് മരം മുറിച്ചുനീക്കി. വൈകീട്ട് ആറുമണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു