മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അരിയൂർ സ്ക്കൂൾപ്പടി - പടുവിൽകുളമ്പ് റോഡ്, അരിയൂർ ചേപ്പുള്ളിപ്പുറം റോഡ് എന്നിവ അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് 2 റോഡുകളുടെയും നിർമ്മാണം നടത്തിയത്. പടുവിൽകുളമ്പ് നടന്ന ചടങ്ങിൽ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത മുഖ്യഥിതിയായി. ജില്ലാപഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പടുവിൽ കുഞ്ഞിമുഹമ്മദ്, വാർഡ് മെമ്പർ റുബീന ചോലക്കൽ,അഡ്വ.ടി എ സിദ്ദീഖ്,പാറശ്ശേരി ഹസ്സൻ,കെ ജി ബാബു,മൊയ്തീൻ പടുവിൽ,എൻ പി ഹമീദ്,കോൺട്രാക്ടർ അക്കര വീരാൻ കുട്ടി
തുടങ്ങിയവർ സംബന്ധിച്ചു.
ചേപ്പുള്ളിപ്പുറത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത മുഖ്യഥിതിയായി. ജില്ലാപഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പടുവിൽ കുഞ്ഞിമുഹമ്മദ്,വാർഡ് മെമ്പർ സി. എം. നസീമ, പഞ്ചായത്ത് അംഗം ഹംസ മാസ്റ്റർ കിളയിൽ,കൗൺസിലർ യൂസഫ് ഹാജി, പാറശ്ശേരി ഹസ്സൻ,എം കെ മുഹമ്മദലി, എരുവത്ത് മുഹമ്മദ്, ടി. മൊയ്തുട്ടി,കല്ലിടുമ്പിൽ ഹംസ,കെ. അബ്ദുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.