കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ; ദുരന്തം ഒഴിവാക്കി

മണ്ണാർക്കാട്: സൂപ്പർ ഹീറോ ആയി  കെഎസ്ആർടിസി ഡ്രൈവർ, മനസാന്നിധ്യം കൈവിടാതെയുള്ള അദ്ധേഹത്തിന്റെ രക്ഷാ പ്രവർത്തനത്തിന് കൈയ്യടിച്ച് ബസ് യാത്രികർ. അട്ടപ്പാടി ചുരം ഇറങ്ങി വരുന്നതിനിടെ ബസിന്റെ ബ്രൈക്ക് നഷ്ടമായപ്പോൾ  മനസാന്നിധ്യം കൈവിടാതെയുള്ള ഡ്രൈവറുടെ  സമയോചിതമായ ഇടപെടൽ മൂലം  നൂറു കണക്കിന് പേരാണ് രക്ഷപ്പെട്ടത്. മണ്ണാർക്കാട് ഡിപ്പോയിലെ ഡ്രൈവറും, എടത്തനാട്ടുകര സ്വദേശിയുമായ സുബ്രഹ്മണ്യനാണ് താരം
ഇന്ന് വൈകീട്ട് അഞ്ചരയോടേയാണ് സംഭവം അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാട്ടേക്ക് യാത്രക്കാരുമായി വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ ബ്രൈക്കാണ് പത്താം വളവിന് മുകളിൽ വെച്ച് നഷ്ടമായത്. ബസ്സിൽ വിദ്യാർത്ഥികൾ അടക്കം 65 ഓളം യാത്രക്കാരുണ്ടായിരുന്നു. ആ സമയത്ത് പത്താം വളവിൽ കാഴ്ചകാണാൻ നിറയെ വിനോദയാത്രികരും ഉണ്ടായിരുന്നു, മനസാന്നിധ്യം കൈവിടാതെ ഡ്രൈവർ പത്താം വളവ് എത്തുന്നതിന് തൊട്ടു മുന്നെ ബസ് റോഡിന്റെ വലതുവശത്തെ സൈഡിൽ ഇടിച്ച് നിർത്തുകയായിരുന്നു.  ആർക്കും പരിക്കില്ല. അത്ഭുതകരമായ രക്ഷപ്പെടൽ എന്നാണ് യാത്രക്കാർ പറഞ്ഞത്. കെഎസ്ആർടിസി ഡ്രൈവർ റിയൽ ലൈഫിലെ  സൂപ്പർ ഹീറോ ആണെന്നാണ് യാത്രക്കാർ വാഴ്ത്തുന്നത്
Previous Post Next Post

نموذج الاتصال