മണ്ണാർക്കാട്: വട്ടമ്പലം മദർകെയർ ഹോസ്പിറ്റലിൽ നിന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് വളരെ പെട്ടെന്ന് ഒരു പേഷ്യന്റിനെ എത്തിക്കേണ്ടതിന് കാരുണ്യ ആംബുലൻസിന് വഴിയൊരുക്കാൻ വിവിധ ഗ്രൂപ്പുകളിലേക്ക് മെസ്സേജ് പാസ് ചെയ്യുന്നതിനിടയിലാണ് സിവിൽ ഡിഫൻസ് അംഗം ഷിഹാസ് മണ്ണാർക്കാടിനെ റിൻഷാദ് വിളിച്ച് കുന്തിപ്പുഴ പാലത്തിലൂടെ പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്ന് വാതകചോർച്ച ശ്രദ്ധയിൽപ്പെട്ടതായി അറിയിക്കുന്നത്. ഉടനെ ഷിഹാസ് നന്മ ആംബുലൻസ് ഗ്രൂപ്പിൽ വോയ്സ് ഇടുകയും, ചുങ്കത്തേക്കും, വട്ടമ്പലത്തേക്കും മെസ്സേജ് കൈമാറുകയും ചെയ്തു. വട്ടമ്പലത്ത് വെച്ച് റഹീമിന്റെ നേതൃത്വത്തിലുള്ള ഓട്ടോ ഡ്രൈവർമാർ വാഹനം തടഞ്ഞ്, ടാങ്കർ ലോറി ഡ്രൈവറെ കാര്യം ധരിപ്പിക്കുകയായിരുന്നു. പിന്നീട് ഷിഹാസ് വട്ടമ്പലത്തെ ഫയർസ്റ്റേഷനിൽ വിളിച്ച് കാര്യം അറിയിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് ഓക്സിജനുമായി പോകുകയായിരുന്ന ടാങ്കറിൽ ഉയർന്ന മർദ്ദം കാരണം വാഹത്തിൽ നിന്നും ഓക്സിജൻ വാൽവിലൂടെ പുറത്തോട്ട് പോകുകയായിരുന്നു
ഉടൻതന്നെ വട്ടമ്പലം ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിംൻ്റെ നേതൃത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്ത് മോൻ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി സുരേഷ്കുമാർ , ഷോബിൻ ദാസ്,നിഷാദ് വി ,വിഷ്ണു , വിഘ്നേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിഷ്ണു വി ,ഹോം ഗാർഡ് അനിൽകുമാർ എന്നിവരടങ്ങിയ സംഭവസ്ഥലത്ത് എത്തി
സേന സംഭവ സ്ഥലത്ത് എത്തുമ്പോൾ 15 ടൺ കപ്പാസിറ്റിയുള്ള ഓക്സിജൻ ടാങ്കറിൽ നിന്നും സേഫ്റ്റി വാൾവിലൂടെ ഉയർന്ന മർദ്ദം കാരണം വാഹനത്തിൽ നിന്നും ഓക്സിജൻ പുറത്തേക്ക് വന്നു കൊണ്ട് ഇരിക്കുകയായിരുന്നു . സേനാംഗങ്ങൾ ജനങ്ങളോട് പരിഭ്രാന്തരാകേണ്ടത്തില്ലെന്നും മറ്റ് ആശങ്കൾക്ക് വകയില്ലെന്നും അറിയിച്ചു.
സ്റ്റേഷൻ ഓഫീസറുടെ നിർദ്ദേശ പ്രകാരം ദേശീയ പാതയോട് ചേർന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് ടാങ്കർ ലോറി മാറ്റി നിർത്തി മർദ്ദം ക്രമീകരിച്ചു .ശേഷം മർദ്ദം സാധാരണ നിലയിൽ ആയതിനെ തുടർന്ന് വാഹനം യാത്ര തുടരാൻ നിർദ്ദേശം നൽകി.ഇതോടെ ഒരു മണിക്കൂർ നേരത്തെ ആശങ്കകൾക്ക് വിരാമം ആയി