പാലക്കാട്: പാലക്കാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റായി കെ.സി.കെ. സയ്യിദ് അലിയേയും, സെക്രട്ടറിയായി എം. പ്രസന്നകുമാറിനേയും, ട്രഷററായി സി. മുരളിയേയും തിരഞ്ഞെടുത്തു.
കെ.സി.കെ സയ്യിദ് അലിയുടെ ഈ നേട്ടം മണ്ണാർക്കാടിനെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനവും, പ്രതീക്ഷയുമാണ് നൽകുന്നത്. ഒട്ടനവധി കായികതാരങ്ങളാൽ സമ്പന്നമാണ് മണ്ണാർക്കാട്. മണ്ണാർക്കാടിനെ കേരളത്തിന്റെ കായിക ഭൂപടത്തിൽ രേഖപ്പെടുത്താൻ കെസികെ സയ്യിദ് അലി മാനേജറായ കല്ലടി ഹയർസെക്കൻഡറി സ്ക്കൂളും, അദ്ധേഹം ചെയർമാനായ എംഇഎസ് കല്ലടി കോളേജും വഹിച്ച പങ്കും വളരെ വലുതാണ്
പാലക്കാട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വാർഷിക ജനറൽ ബോഡി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനംചെയ്തു. സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. എം. രാമചന്ദ്രൻ സംസാരിച്ചു. സംസ്ഥാന നിരീക്ഷകനായി ഹരി ദയാൽ പങ്കെടുത്തു.
മറ്റു ഭാരവാഹികൾ: സി.കെ. വാസു, സി. രാജേഷ്, എൻ.എസ്. സിജിൻ (വൈ.പ്രസി.), എ.എസ്. സത്യൻ, കെ. സുരേന്ദ്രൻ, മായ, ആർ. രോഹിത് (ജോ.സെക്ര.)