കൃപ സൗഹൃദ കൂട്ടായ്മ ലോക്സഭ തിരഞ്ഞെടുപ്പ് പ്രവചന മത്സരം; വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

മണ്ണാർക്കാട്: കൃപ വാട്സ്ആപ്പ് സൗഹൃദ കൂട്ടായ്മ നടത്തിയ ലോക്സഭ തിരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. ചടങ്ങ് വി.കെ.ശ്രീകണ്ഠൻ എം.പി.ഉദ്ഘാടനം ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ നാടിന് ഗുണകരമായ കൂട്ടായ്മകൾ രൂപപ്പെടുന്നത് സ്വാഗതാർഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി പറഞ്ഞു. കൃപ കൂട്ടായ്മ അഡ്മിൻ കൃഷ്ണദാസ് കൃപ അധ്യക്ഷത വഹിച്ചു.

 ഉണ്ണി മേനോൻ, ഹരിദാസൻ, വിൻസന്റ് എന്നിവർ ചേർന്ന് കൂട്ടായ്മയുടെ ആദരം എം പി ക്ക് നൽകി. ബമ്പർ സമ്മാനമായ വാഷിങ്ങ് മെഷീൻ ഗോവിന്ദപുരം കരിയാർ വീട്ടിൽ സുരേഷ് വി.കെ ശ്രീ കണ്ഠൻ എംപി യിൽ നിന്നും ഏറ്റുവാങ്ങി. മറ്റു വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ, കോൺഗ്രസ് ജില്ല സെക്രട്ടറി പി.ആർ സുരേഷ്,സയ വിജയൻ, ,നിതീഷ് എന്നിവർ സംസാരിച്ചു
Previous Post Next Post

نموذج الاتصال