മണ്ണാർക്കാട്: ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്ഐ ശിവദാസന്‍, ഡ്രൈവർ ഷമീർ എന്നിവർക്ക് പരുക്കേറ്റു. ശിവദാസന്റെ അരക്കെട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമീറിന്റെ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. റോഡിൽ മരക്കൊമ്പ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെ ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിന്റെയും കടയുടെയും മുൻഭാഗം തകർന്നു