സ്കൂൾ ബസിടിച്ച് ആറു വയസ്സുകാരി മരിച്ചു

മണ്ണാർക്കാട്: സ്കൂൾ  ബസിറങ്ങി വീട്ടിലേക്ക് പോകവേ അതേ ബസ്സിടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. നെല്ലിപ്പുഴ ദാറുന്നജാത്ത്  സ്കുളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നാരങ്ങപറ്റ  നൗഷാദിൻ്റെ മകൾ ഹിബ (6 വയസ് ) ആണ് മരിച്ചത്. 

ഇന്ന്  മൂന്നരയോടെയാണ് സംഭവം. വീടിനു സമീപം സ്കൂൾ ബസിറങ്ങി റോഡ് മുറിച്ചു കടക്കവെ മുന്നോട്ടെടുത്ത ബസിൽ തട്ടി കുട്ടി വീഴുകയും ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മാതാവ്: ഉമ്മു ഹബീബ. 
സഹോദരങ്ങൾ: അമീൻ, അൻഷിദ.

 
Previous Post Next Post

نموذج الاتصال