മലപ്പുറം: ശക്തമായ മഴയിൽ തിരൂർ കൂട്ടായി പി.കെ.ടി.ബി.എം. യു.പി. സ്കൂൾ കെട്ടിടം തകർന്നു വീണു. ബുധനാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. പ്രവർത്തിക്കുന്നില്ലാത്ത സ്കൂളിന്റെ പഴയ ഓടിട്ട കെട്ടിടമാണ് തകർന്നത്. കുട്ടികൾ കളിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്ന ഗ്രൗണ്ടിനോട് ചേർന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അപകടം സംഭവിച്ചത് പുലർച്ചെയായതിനാൽ വൻ അപകടം ഒഴിവായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയിൽ കുതിർന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുകയായിരുന്നു. ഫിറ്റ്നെസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കാത്തതിൽ വിമർശനമുയരുന്നുണ്ട്.