മണ്ണാർക്കാട്: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി & റിക്രിയേഷൻ സെൻ്ററിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ബാലവേദി അംഗങ്ങൾക്കായി സാഹിത്യക്വിസ് മത്സരം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലർ എം. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡൻ്റ് കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരം എൽ.പി.വിഭാഗത്തിൽ ആദിശങ്കരനും, യു.പി.വിഭാഗത്തിൽ അഭിമന്യുവും, ഹൈസ്കൂൾ വിഭാഗത്തിൽ സി. അർച്ചനയും വിജയികളായി.
ചന്ദ്രദാസൻ ക്വിസ് മാസ്റ്ററായി. വനിതാവേദി പ്രസിഡന്റ് ഭാരതി ശ്രീധർ, ലൈബ്രേറിയൻ സത്യഭാമ എന്നിവർ നേതൃത്വം നൽകി.