മണ്ണാർക്കാട്: മണ്ണാർക്കാട് ന്യൂ അൽമ ഹോസ്പിറ്റൽ എം.ഡിയും, കേരളത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും ആയ ഡോക്ടർ കെ എ കമ്മാപ്പയെ ചങ്ങലീരി ഇർഷാദ് സ്കൂളിലെ റെഡ് ക്രോസ് വിദ്യാർത്ഥികൾ ആദരിച്ചു. ഡോക്ടേഴ്സ് ദിനമായ ഇന്നലെ വിദ്യാർത്ഥികൾ ന്യൂ അൽമ ഹോസ്പിറ്റലിൽ നേരിട്ടെത്തിയാണ് ഡോക്ടറെ പൊന്നാടയണിച്ചത്. മണ്ണാർക്കാടിന്റെ ജനകീയ ഡോക്ടർ ഡോ: കെ.എ.കമ്മാപ്പ ഇതുവരെ ഒരു ലക്ഷത്തിലേറെ കുരുന്നു ജീവനുകളാണ് കൈകളിലേറ്റ് വാങ്ങിയിട്ടുള്ളത്.
ഡോക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു. അധ്യാപകരായ വിദ്യ, നബീൽ അസ്ഹരി , സുബൈദ, മാനേജർ അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി.