മണ്ണാർക്കാട്: ഗോവിന്ദപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിന് പിൻവശത്തായുള്ള നെല്ലിപ്പുഴ കോസ് വേയിൽ മരങ്ങൾ അടിഞ്ഞത് അഗ്നി രക്ഷാസേനാംഗങ്ങളെത്തി നീക്കം ചെയ്തു. കോസ് വേയിൽ മരങ്ങൾ അടിഞ്ഞത് മൂലം വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ട് സമീപവാസികൾക്ക് ഭീഷണിയായി മാറിയിരുന്നു. വാർഡ് മെമ്പർ അറിയിച്ചതനുസരിച്ച് മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ പി. സുൽഫീസ് ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ടി. ജയരാജൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ എം. മഹേഷ്, ഒ. എസ് സുഭാഷ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ (ഡ്രെവർ) പി.എ. മഹേഷ്, നിലയത്തിലെ ട്രെയ്‌നീസായ ടി സനോജ് മോഹൻ, ജി. പ്രപഞ്ച് എന്നിവർ സ്ഥലത്തെത്തി, ഏറെ ശ്രമകരമായി മരങ്ങൾ റോപ് കെട്ടി വലിച്ചും, ചെയ്ൻ സോ ഉപയോഗിച്ച് മുറിച്ചു നീക്കിയും വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കി.