മണ്ണാർക്കാട് വൻ കഞ്ചാവ് വേട്ട

മണ്ണാർക്കാട്: മണ്ണാർക്കാട് പള്ളിക്കുന്നിൽ നിന്നും 40 കിലോ കഞ്ചാവ് മണ്ണാർക്കാട് പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഉമ്മനഴി കിഴക്കേക്കര അബ്ദുൾ ഗഫാറിനെ (39) അറസ്റ്റ് ചെയ്തു.

പളളിക്കുന്നിലുള്ള അബ്ദുൾ ഗഫാറിന്റെ  സഹോദരിയുടെ വീട്ടിൽ നിന്നുമാണ് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  മണ്ണാർക്കാട് ഡി.വൈ.എസ്.പി. ടി. എസ് സിനോജിൻ്റെ നിർദേശപ്രകാരം മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടിമിലെ അംഗങ്ങളുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് സബ്  ഇൻസ്‌പെക്ടർമാരായ അജാസുദ്ദിൻ എം ഋഷിപ്രസാദ്, എ. എസ്. ഐ സീന, സിനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ, മുബാറക്ക് അലി, സിവിൽ പോലീസ് ഓഫീസർ ജയപ്രകാശ്,  ഡാൻസാഫ് ടീം അംഗങ്ങളായ സബ് ഇൻസ്പെക്ടർ സലാം, സിനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി, ഷെഫീക്ക്, ബിജു മോൻ, സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post

نموذج الاتصال