പാലക്കാട്: വിദേശങ്ങളിലുള്ള മൾട്ടി നാഷണൽ കമ്പനികളിൽ ആകർഷകമായ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിൽ രഹിതമായ മലയാളി യുവാക്കളിൽ നിന്നും വൻ തുക കമ്മിഷൻ വാങ്ങി ലാവോസ് എന്ന രാജ്യത്ത് ചൈനീസ് പൗരന്മാരാൽ നിയന്ത്രിക്കുന്ന സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ എത്തിച്ച കൊല്ലങ്കോട് ഊട്ടറ ശ്രീജിത്ത് (31) നെ പാലക്കാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവിന് ലാവോസിലുള്ള മൾട്ടിനാഷണൽ കമ്പനിയിൽ ആകർഷക ശമ്പളത്തിൽ ടെലികോളർ എക്സിക്യൂട്ടീവ് ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ കൈ പറ്റി, വിദേശത്തേക്ക് കയറ്റി അയക്കുകയും അവിടെ ചൈനീസ് പൗരന്മാരാൽ നിയന്തിക്കുന്ന സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിർബന്ധിത സൈബർ തട്ടിപ്പ് ജോലി ചെയ്യിപ്പിക്കുകയും കൂടുതൽ ആൾക്കാരെ സൈബർ തട്ടിപ്പിനിരയാക്കി അവരിൽ നിന്നും കൂടുതൽ കൈക്കലാക്കുന്നതിന് ടാർഗറ്റ് നിശ്ചയിച്ച് നൽകുകയും ആയതിന് വിസമ്മതിച്ച യുവാവിനെ അതികഠിനമായ ശാരീരിക ഉപദ്രവങ്ങളും, ശിക്ഷാ രീതികളും നൽകുകയും ദക്ഷണമില്ലാതെ മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നതായും നാട്ടിലുള്ള വീട്ടുകാരെ അവരറിയാതെ ബന്ധപ്പെട്ട് അവിടുത്തെ ക്രൂരതകൾ അറിയിച്ച് വീണ്ടും ഏജൻറ് മുഖേന പണം നൽകി തിരികെ എത്തിയ യുവാവിൻറെ പരാതി പ്രകാരമാണ് പാലക്കാട് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൻറെ അന്വേഷണത്തിനായി പാലക്കാട് ജില്ലാ മേധാവി ആർ ആനന്ദിൻ്റെ നിർദ്ദേശപ്രകാരം DCRB DySP കെ.സി.വിനുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ അനൂപ് മോൻ പി.ഡി., ASI മനേഷ്. എം., SCPO ഹിറോഷ്.എച്ച്, SCPO ഉല്ലാസ് കുമാർ.കെ., CPO ശരണ്യ, CPO നിയാസ്, PCH പ്രേംകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, ഇത്തരത്തിൽ കൂടുതൽ യുവാക്കൾ ഇരയായിട്ടുണ്ടോ എന്നുള്ള കാര്യമുൾപ്പെടെ അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. കംപോഡിയ, ലാവോസ് തായ് ലാൻഡ്, ബാങ്കോക്ക് . വിയറ്റ്നാം എന്നിവിടങ്ങളിൽ ചൈനീസ് പൗരന്മാരാൽ നിയന്ത്രിക്കുന്ന ധാരാളം സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ വ്യാപകമായി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ വ്യാപകമായി ഉപയോഗിച്ച് വിവിധങ്ങളായ സൈബർ തട്ടിപ്പ് മുഖേന ഇന്ത്യക്കാരുടെ സമ്പത്ത് ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ കൊള്ളയടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്നതിനാൽ ഇത്തരം രാജ്യങ്ങളിൽ ജോലിക്കായി പോകുന്ന യുവാക്കൾ കമ്പനിയുടെ വിശ്വാസ്യത ഉറപ്പ് വരുത്തണമെന്നും. സൈബർ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായൽ ഉടൻ തന്നെ ടോൾ ഫ്രീ നമ്പറായ 1930 അല്ലെങ്കിൽ cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും പോലീസ് അറിയിച്ചു.