തിരുവഴിയോട് റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

മണ്ണാർക്കാട്:  തിരുവഴിയോട് റോഡിൽ ശ്രീകൃഷ്ണപുരത്ത് മരംവീണ് ഗതാഗതം  തടസ്സപ്പെട്ടു. ശ്രീകൃഷ്ണപുരം ഭൂതത്താൻകോട്ടയിൽ രാവിലെ 6.30 ഓടെ റോഡരികിലെ വാകമരം റോഡിലേക്ക് വീഴുകയും ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിടുകയുമായിരുന്നു. ട്രോമകെയർ വളന്റിയർമാരും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

അതിരാവിലെ വാഹനതിരക്കുകൾ കുറവുള്ള നേരമായതിനാൽ വൻ അപകടം ഒഴിവായി. ഈ പരിസരത്തു മൂന്നാമത്തെ മരം ആണ് വീഴുന്നതെന്നും, മറ്റു മരങ്ങളും അപകട ഭീഷണി ഉയർത്തുന്നതായും നാട്ടുകാർ ആശങ്ക ഉന്നയിച്ചു. ഗതാഗത തടസ്സം ഒഴിവാക്കുന്ന പ്രവർത്തനത്തിൽ ട്രോമകെയർ വോളന്റീർ മാരായ മുരുകേഷ് ഷെഡ്ടുംകുന്ന്,സുരേഷ് കൂടിക്കാവ്,അക്ബർ തോട്ടര, മണി ഹാൻഡ്‌ലൂം, വിനോദ്,രാജു കരിമ്പുഴ എന്നിവരും, ധർമരാജ്, സുധാകരൻ, ഹരിദാസ്, വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
Previous Post Next Post

نموذج الاتصال