ബൈക്ക് തടഞ്ഞ് കവർച്ച: രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്‌ : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി മൊബൈൽ ഫോണും 7000 രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കല്പാത്തി വലിയപാടം സ്വദേശി വിശാൽ (18), മന്തക്കാട് അർജുൻ (20) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലങ്കോട് സ്വദേശിയായ നിസ്സാർ അഹമ്മദിന്റെ (30) പരാതിയിലാണ് അറസ്റ്റ്.

തിങ്കളാഴ്ച പുലർച്ചെ 12.40-ഓടെ കാടാങ്കോട് മേൽപ്പാലത്തിനു സമീപമാണ് സംഭവം. മൂന്നു ബൈക്കുകളിലായി വന്ന ആറുപേരടങ്ങുന്ന സംഘം, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നിസ്സാർ അഹമ്മദിനെ തടയുകയും പണവും ഫോണുമെടുത്ത് കടന്നുകളയുകയുമായിരുന്നു. പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ അന്വേഷണത്തിലാണ് രണ്ടുപേരെ പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു
Previous Post Next Post

نموذج الاتصال