പാലക്കയം- കാഞ്ഞിരപ്പുഴ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

പാലക്കയം: മലയോരമേഖലയില്‍ കനത്ത മഴയെതുടർന്ന് പാലക്കയം- കാഞ്ഞിരപ്പുഴ റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം കള്ളുഷാപ്പിനു സമീപത്തു നാലരയോടെയാണ് സംഭവം. പാലക്കയം പുഴ കരകവിഞ്ഞു. പാലക്കയത്തെ കടകളില്‍ വെള്ളംകയറി. പാലക്കയം സ്കൂളിനുള്ളിലും വെള്ളംകയറിയിട്ടുണ്ട്. 

വഴിക്കടവ്‌ പുഴയിലും ചീനിക്കപ്പാറ പുഴയിലും ശക്തമായ മഴ പെയ്തതിനെ തുടർന്നാണു പാലക്കയം ടൗണില്‍ വെള്ളംകയറിയത്. കടകളില്‍ വെള്ളം കയറിയതിനെതുടർന്ന് നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ഇഞ്ചിക്കുന്ന് പായപ്പുല്ല്‌, അച്ചിലട്ടി, മൂന്നാംതോട്‌, കുണ്ടമ്പെട്ടി, തരുപ്പപ്പൊതി, വഴിക്കടവ്‌ പ്രദേശങ്ങളിലും ശക്തമായ മഴയും കുത്തൊഴുക്കുമുണ്ട്. മഴ ശക്തമായതിനെ തുടർന്ന് അട്ടപ്പാടി ചുരം റോഡിലും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.
Previous Post Next Post

نموذج الاتصال