അഗളിയിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്ത നിലയിൽ

അഗളി: മധ്യവയസ്കനെ ആത്മഹത്യ  ചെയ്ത നിലയിൽ കണ്ടെത്തി.  ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. അഗളി പുത്തൻപുരക്കൽ വീട്ടിൽ സണ്ണി (65) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ  വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു മരിച്ച നിലയിൽ കാണപ്പെട്ടത്.  അഗളി ജംഗ്ഷനിൽ രചന സ്റ്റുഡിയോ നടത്തുന്ന വ്യക്തിയാണ് മരണപ്പെട്ടത്. 

ഏതോ ദ്രാവകം ഒഴിച്ച് തീ കൊളുത്തിയതായാണ് സംശയം. സംഭവം അറിഞ്ഞ ഉടൻ തന്നെ  അഗളി പോലീസും, അഗളി പോലീസ് സ്റ്റേഷനിൽ താൽക്കാലികമായി സ്റ്റേ ചെയ്യുന്ന മണ്ണാർക്കട് ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് ഓഫീസർ ഇൻ ചാർജ് വി സുരേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ എം.എസ്, ഷബീർ, ടിജോ തോമസ്, ഹോം ഗാർഡ് പ്രദീപ് കുമാർ.എസ് എന്നിവർ സംഭവസ്ഥലത്ത് എത്തി. വിശദമായ പരിശോധനയ്ക്ക് ശേഷം ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
Previous Post Next Post

نموذج الاتصال