മണ്ണാർക്കാട്: വീട്ടുവളപ്പിൽ നിന്ന് കഞ്ചാവു ചെടികൾ കണ്ടെത്തി. തിരുവിഴാംകുന്ന് മാളിക്കുന്നിലാണ് സംഭവം. കണക്കഞ്ചേരി ഇസ്സുദ്ദീനെതിരെ (23) കേസെടുത്തു. ഇയാൾ ഒളിവിലാണ്.
മണ്ണാർക്കാട് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ബഷീർക്കുട്ടി, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണദാസ്, ഹംസ, സഹീർ അലി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബിൻദാസ്, അശ്വന്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ സന്ധ്യ എന്നിവർ പങ്കെടുത്തു