പാറക്കല്ലുകൾ ഉരുണ്ട് വീണ് വീടിന് തകർച്ച

കാഞ്ഞിരപ്പുഴ : ഇരുമ്പകച്ചോലയിലുണ്ടായ
കനത്തമഴയിൽ പാറക്കല്ലുകൾ ഉരുണ്ട് വീണ് വീട് ഭാഗികമായി തകർന്നു.  വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു.  വെള്ളാരംകാലായിൽ വി.സി. ജെസിയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്. തിങ്കളാഴ്ച 6.30നാണ് സംഭവം. അപകട സമയത്ത് ആറുപേർ വീട്ടിലുണ്ടായിരുന്നു. അപകട സമയത്ത് ജെസിയുടെ അമ്മ അന്നക്കുട്ടി  അടുക്കളയിൽ ഉണ്ടായിരുന്നു. ഭാഗ്യവശാൽ ആർക്കും പരിക്കില്ല.  പ്രദേശത്ത് കഴിഞ്ഞദിവസം വൈകീട്ട് മുതൽ ശക്തമായ മഴയായിരുന്നു. വീടിനോടു ചേർന്നുള്ള ഉയർന്ന തിട്ടയുടെ മുകളിൽ നിന്നാണ് കല്ലുകൾ വീണത്. മേൽഭാഗത്തെ ഷീറ്റുകളും തകർന്നു. ചുമരിന്റെ മറ്റൊരു ഭാഗം വിണ്ടുകീറി. പഞ്ചായത്ത് ജനപ്രതിനിധികൾ സ്ഥലത്തെത്തി കുടുംബത്തോട് മാറിതാമസിക്കാൻ നിർദേശം നൽകി.വില്ലേജ് ഓഫീസിലും വിവരം അറിയിക്കുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.
Previous Post Next Post

نموذج الاتصال