മരം വീണ് ചുരം റോഡിൽ ഗതാഗതം തടസപ്പെട്ടു

മണ്ണാർക്കാട്:  അട്ടപ്പാടി ചുരംറോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8:30 ഓടുകൂടിയായിരുന്നു സംഭവം. മണ്ണാർക്കാട് അഗളി റോഡിൽ ചുരം അഞ്ചാം വളവിൽ മരം റോഡിന് കുറുകെ വീഴുകയായിരുന്നു. ശക്തമായ മഴയിൽ മരത്തിൻറെ അടിയിലെ മണ്ണ്  നീങ്ങിയതാണ് മരം കടപുഴകി വീഴാൻ കാരണമായത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു 

വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റിസ്ക്യൂ ഓഫീസർ ഷിന്റോ മോൻ .വി .സുരേഷ് കുമാർ ,പ്രശാന്ത്. കെ. റിജേഷ് ,ഷബീർ .എം. എസ്, ടിജോ തോമസ്, ഫയർമാൻ ട്രെയിനിങ് ആയ സുരേഷ് ബാബു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡ്രൈവർ വിജിത്ത്. ഹോം ഗാർഡ് ആൻസൽ ബാബു .ടി. പ്രദീപ് കുമാർ കെ എസ് കെ എന്നിവർ ചേർന്ന് മരം. മുറിച്ചു മാറ്റി മണിക്കൂറുകൾക്കകം ഗതാഗതം പുനഃസ്ഥാപിച്ചു

Previous Post Next Post

نموذج الاتصال