ഉബൈദ് ചങ്ങലീരി അനുസ്മരണ സമ്മേളനവും, അവാർഡ് ദാനവും

ശ്രീകൃഷ്ണപുരം:   മുസ്‌ലീം  യൂത്ത് ലീഗ്  ജില്ലാ  പ്രസിഡണ്ടും,  കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന  ഉബൈദ് ചങ്ങലീരിയുടെ സ്മരണാർത്ഥം  യൂത്ത് ലീഗ് ജില്ല കമ്മിറ്റി കരിമ്പുഴയിൽ  'യുവജാഗരൺ 2024' സംഘടിപ്പിച്ചു. മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. 

5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന  ഈ വർഷത്തെ ഉബൈദ് ചങ്ങലീരി സ്മാരക പ്രതിഭാ പുരസ്കാരത്തിന് അർഹരായ ഫുട്ബാൾ താരം വി പി സുഹൈൽ , യുവ എഴുത്തുകാരി  മുബീന വിളത്തൂർ എന്നിവർക്കുള്ള അവാർഡ് ദാനം മുസ്‌ലീം ലീഗ് പാലക്കാട് ജില്ല പ്രസിഡന്റ്  മരക്കാർ മാരായമംഗലം നിർവ്വഹിച്ചു.

യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് മുസ്തഫ തങ്ങൾ അധ്യക്ഷനായി, മുസ്‌ലീം ലീഗ് ജില്ല ജനറൽസെക്രട്ടറി ടി എ സിദ്ദിഖ്, സംസ്ഥാന പ്രവർത്തക സമിതി അംഗം പി എ തങ്ങൾ, ഗഫൂർ കോൽക്കളത്തിൽ, അൻവർ സാദത്ത്, എം എസ് അലവി, സി പി അലവി, സി പി സലീം, ഹുസൈൻ കോളശ്ശേരി എന്നിവർ സംസാരിച്ചു 
Previous Post Next Post

نموذج الاتصال