കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കുമെന്നത് മാധ്യമങ്ങൾ ഉണ്ടാക്കിയ കല്പിത കഥ; പി.കെ.ശശി

തിരുവനന്തപുരം: കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് തന്റെ മുന്നിലുള്ള അജൻഡയല്ലെന്ന് സി.പി.എം. നേതാവ് പി.കെ. ശശി. ഇതുസംബന്ധിച്ച് കല്പിതകഥകൾ മെനയുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. രാജി വയ്ക്കാനല്ലല്ലോ ചെയർമാൻ സ്ഥാനത്ത് ഇരിക്കാനല്ലേ പാർട്ടി പറഞ്ഞതെന്നാണ് പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.

കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. ഇന്ന് സിഐടിയുവിന്റെ ഭാരവാഹിയോഗമാണ് അതിൽ പങ്കെടുക്കുക. ഈ രണ്ട് കാര്യങ്ങൾക്കാണ് തിരുവനന്തപുരത്ത് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ചോദിച്ചപ്പോൾ തനിക്കതൊന്നും അറിയില്ലെന്നും, യാതൊരു നടപടിയും ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ അതുമായി ബന്ധപ്പെട്ടവരോട് ചോദിക്കൂ മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും പി.കെ.ശശി പറഞ്ഞു. പാര്‍ട്ടി വിഷയം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാനില്ല. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടോ ഇല്ലയോ എന്ന് ഉത്തരവാദിത്തപ്പെട്ടവർ പറയുമെന്നും, പുറത്ത് വരുന്ന വാര്‍ത്തയുടെ അച്ഛന്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പി കെ ശശി പ്രതികരിച്ചു.
Previous Post Next Post

نموذج الاتصال