മണ്ണാർക്കാട്: മണ്ണാർക്കാട് പള്ളിപ്പടി ബസ് സ്റ്റാൻഡിന് സമീപം ലോറി സ്കൂട്ടിയിലിടിച്ച് അപകടം. സ്കൂട്ടർ യാത്രികൻ മരിച്ചു. മണ്ണാർക്കാട് പെരിഞ്ചോളം നടക്കാവിൽ വീട്ടിൽ ജയരാജൻ (63) ആണ് മരിച്ചത്. ഇന്ന് രാത്രി 8.06 നായിരുന്നു അപകടം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അതേദിശയിൽ പോയിരുന്ന സ്കൂട്ടിയിൽ തട്ടുകയായിരുന്നു. നിലത്തുവീണ ജയരാജൻ ഇതിനടിയിൽപ്പെട്ടാണ് മരിച്ചത്. നായാടിക്കുന്ന് മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ജയരാജൻ. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു
Tags
mannarkkad