കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നഗ്ന പൂജ നടത്തണമെന്ന് പ്രകാശന്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭർത്താവ് ഭാര്യയെ പൂജയ്ക്ക് നിര്‍ബന്ധിച്ചുവെന്നാണ് പരാതി. നഗ്ന പൂജക്ക് വിസമ്മതിച്ചതോടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റിൽ
byഅഡ്മിൻ
-
0