പാലക്കാട്: സ്നേഹത്തിന്റെ ആൾരൂപമാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു കെടിഡിസി ചെയർമാൻ പി.കെ.ശശി. കുഴൽമന്ദം കൊട്ടാരപ്പടി പൗരസമിതിയുടെ ഓണക്കിറ്റ്, വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖവും കൈകാലുകളുമുള്ള സ്നേഹത്തിന്റെ ആൾരൂപമാണു മുഖ്യമന്ത്രി അതുപോലെ കാരുണ്യത്തിന്റെ ആൾരൂപമായി നമ്മളും മാറണം. ഇതു പറയുമ്പോൾ ഇവിടെയും അവിടെയും യോജിക്കാത്തവരുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. അഗതിക്ക് ആശ്രയം, വിശക്കുന്നവനു ഭക്ഷണം, രോഗിക്കു ശുശ്രൂഷ എന്നിവ നൽകുന്നതാണു ദൈവത്തിന്റെ നീതിയെങ്കിൽ ആ നീതിമാന്റെ മുന്നിൽ ആയിരം തവണ ശിരസ്സു കുനിക്കാൻ തനിക്കു മടിയില്ല. പ്രതിസന്ധികളിൽ കരുത്തായത് വായനയും അമ്മയുടെ ഓർമകളുമാണെന്നും ശശി പറഞ്ഞു.
വാർത്ത കടപ്പാട്