മണ്ണാർക്കാട്: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അലനല്ലൂർ പാലക്കാഴി ചെമ്മൻകുഴി വാസുദേവന്റെ മകൻ സുമേഷാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ശ്രീനാഥ് ഗുരുതരമായ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. കുമരംപുത്തൂര്‍ - ഒലിപ്പുഴ സംസ്ഥാനപാത അലനല്ലൂര്‍ പാലകാഴിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോട് അടുത്താണ് സംഭവം. എതിർദിശകളില്‍ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ടവരെ ഉടനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുമേഷിന്റെ ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.