യാത്രികർക്ക് തടസ്സമായ കാട് വെട്ടിമാറ്റി ട്രോമകെയർ പ്രവർത്തകർ

അലനല്ലൂർ: വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഇനി പേടി കൂടാതെ നടക്കാം. അലനല്ലൂർ ഹൈസ്കൂൾ പടിയിൽ മെയിൻ റോഡിൽ നിന്നും ഹൈസ്കൂൾ റോഡിലേക്ക് ഉള്ള ബൈപാസിൽ കാൽനടയാത്ര പോലും അസാധ്യമാക്കിയ കാട് ട്രോമാ കെയർ വളണ്ടിയർമാർ വെട്ടിമറ്റി. കൂടാതെ  മണ്ണാർക്കാട് മേലാറ്റൂർ റോഡിൽ വാഹന യാത്രകർക്കു എതിർ വശത്ത് നിന്നും വരുന്ന വാഹനം കാണാൻ പോലും പറ്റാത്ത വിധം വളർന്ന ഉങ്ങുംപടിയിലെ പൊന്ത കാടുകളും അലനല്ലൂർ വാഴങ്ങലി റോഡിലെ കാടുകളും ട്രോമാ കെയർ വളണ്ടിയർമാർ വെട്ടിമറ്റി. നാട്ടുകൽ സ്റ്റേഷൻ ട്രോമാകെയർ അസിസ്റ്റന്റ് കോഡിനേറ്റർ മണികണ്ഠൻ. പി അബ്ദുൽ റഹീം. എ, നൗഷാദ്.പി,  റിയാസ് അലനല്ലൂർ.കെ.കെ, റഹീസ് എ, ജംഷാദ് വെള്ളക്കുന്ന്.ടി.ടി തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായി.

Post a Comment

Previous Post Next Post