ത്രിദിന നവരാത്രി സംഗീതോത്സവം സമാപിച്ചു

മണ്ണാർക്കാട്: നവരാത്രിയോട് അനുബന്ധിച്ച് കുമരംപുത്തൂർ പന്നിക്കോട്ടിരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന ത്രിദിന നവരാത്രി സംഗീതോത്സവം സമാപിച്ചു. രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണിയുടെ ഗാനാലാപനത്തോടെ തുടങ്ങിയ സംഗീതതോത്സവത്തിൽ ഡോ : സദനം ഹരികുമാർ , അനിൽകുമാർ ആലിപ്പറമ്പ്, രാജേഷ് നാരായണൻ , പ്രതിഭ മേനോൻ,കലാമണ്ഡലം അനില രാമൻ, കലാമണ്ഡലം അരുണ കെ  തുടങ്ങി ഇരുപത്തഞ്ചിലധികം സംഗീതപ്രതിഭകള്‍ ഗാനാർച്ചന നടത്തി. ക്ഷേത്രത്തിലെ മുൻ കമ്മറ്റി അംഗങ്ങളുടെ കുടുംബക്കാരുടെ സമര്‍പ്പണമെന്ന നിലയിലാണ് ത്രിദിന സംഗീതോത്സവും, അന്നദാനവും നടത്തിയത്.. 

 സുധാകരൻ മൂർത്തിയേടം , ഡോ: ബാബുരാജ് പരിയാനംപറ്റ ,സന്തോഷ് തേവർക്കാട് , നിഖിലേഷ് മൂർത്തിയേടം , ഗോവർദ്ധൻ എന്നിവർ മൃദംഗവും  ദിലീപ് , അഖിലേഷ് നാരായണൻ , യദുകൃഷ്ണൻ നിലമ്പൂർ എന്നിവര്‍ പക്കമേളം ഒരുക്കി.

സമാപന സമ്മേളനത്തില്‍ നവരാത്രി സംഗീതോത്സവ കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥ്, കമ്മറ്റി സെക്രട്ടറി അപ്പുകുട്ടന്‍ സ്വരലയം ക്ഷേത്ര  പ്രസിഡൻറ്റ് അരവിന്ദാക്ഷന്‍ പിള്ള, സെക്രട്ടറി ജയ മോഹനൻ, എസ്.രാധകൃഷ്ണൻ തുടങ്ങി ഭാരവാഹികൾ  സമ്മാനദാനം നിര്‍വ്വഹിച്ചു. അവലോകനപ്രസംഗം  പി എസ് പ്രസാദ് , ആര്‍ ജയമോഹന്‍ , എന്‍. ദേവദാസ് , ടി ശങ്കരനാരായണന്‍ , വി എം ജയകൃഷ്ണന്‍, രാജേഷ് വി.എം, രമ, രാധാകൃഷ്ണൻ, പി.രവിചന്ദ്രൻ, സന്തോഷ് കുമാർ. സി, സുബിൻ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.വിനോദ് കുമാർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post