മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവരികയായിരുന്ന ഒരുകോടിയിലധികം രൂപയുടെ സ്വർണം കവർന്നതായി പരാതി. തൃശൂരിലെ സ്വർണ വ്യാപാരിയാണ് കവർച്ചക്കിരയായത്.
മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ടുവന്ന 1512 ഗ്രാം സ്വർണമാണ് യാത്രക്കിടെ കവർന്നത്. കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് യാത്ര ചെയ്യവെ രാത്രി പത്തുമണിയോടെ എടപ്പാളിൽ എത്തിയപ്പോളാണ് ശ്രദ്ധയിൽപെടുന്നത്.
സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.