മണ്ണാർക്കാട്: മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തസ്തികയിൽ നിന്ന് വിരമിക്കുന്ന ടി. ജയരാജന് കേരള ഫയർ സർവീസ് അസോസിയേഷൻ (കെഎഫ്എസ്എ) പാലക്കാട് മേഖല കമ്മിറ്റിയും, മണ്ണാർക്കാട് യൂണിറ്റും സംയുക്തമായി യാത്രയയപ്പ് നൽകി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവ്. വി ഉദ്ഘാടനം ചെയ്തു. കേരള ഫയർ സർവീസ് അസോസിയേഷൻ പാലക്കാട് മേഖല പ്രസിഡണ്ട് രമേഷ് അധ്യക്ഷനായി. സെക്രട്ടറി ഷാജി.എൻ. സ്വാഗതം പറഞ്ഞു. രമേഷ് പൊന്നാട അണിയിച്ചു. ഷാജി.എൻ, വി. സുരേഷ് കുമാർ എന്നിവർ ചേർന്ന് അനുമോദനം നൽകി.
മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിം, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എ കെ ഗോവിന്ദൻകുട്ടി, ശ്രീജേഷ് ആർ, സുരേഷ് കുമാർ .വി, മണികണ്ഠൻ എം കെ, അബ്ദുൽ ജലീൽ നിഷാദ്.വി, അൻസൽ ബാബു തുടങ്ങിയവർ സംസാരിച്ചു. എം.എസ് ഷബീർ നന്ദി പറഞ്ഞു