മലപ്പുറത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; സുഹൃത്തുക്കളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം മുന്നിയൂര്‍ പടിക്കലിലാണ് അപകടമുണ്ടായത്. കോട്ടക്കല്‍ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ്(19), എം ടി നിയാസ്(19) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ദേശീയപാതകയില്‍ പുതുതായി നിര്‍മ്മിച്ച നാല് വരി പാതയില്‍ നിന്ന് പടിക്കല്‍ സര്‍വീസ് റോഡ് ഭാഗത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ സുഹൃത്തുക്കളായ റനീസും നിയാസും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Previous Post Next Post

نموذج الاتصال